താമരശ്ശേരി: വെള്ളിയാഴ്ച ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ വട്ടക്കുണ്ട് വരെ 4 കിലോമീറ്ററിൽ അധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര. മണിക്കൂറുകളായി യാത്രക്കാർ ദുരിതമനുഭവിക്കുന്നു. ട്രാഫിക് പോലീസ് രംഗത്തുണ്ടെങ്കിലും ഗതാഗത കുരുക്കിന് അയവില്ല. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ എല്ലാദിവസവും കടകൾ തുറക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.

കോരങ്ങാട് ഓൺലൈൻ ന്യൂസ്