ബാലുശ്ശേരി: മഞ്ഞപ്പാലത്ത് കാറിടിച്ച് വീണ സ്‌ക്കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചു. നരിക്കുനി താഴെ കരുവംപൊയില്‍ ബിനില(40) ആണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.