ബിവറേജസ് കോര്‍പ്പറേഷനില്‍ ഒഴിവുകള്‍

തിരുവനന്തപുരത്തുള്ള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ, അക്കൗണ്ട് ഓഫീസർ ഒഴിവ്. ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ നേരിട്ടുള്ള നിയമനമാകും.

തസ്തിക, ഒഴിവ്, യോഗ്യത എന്ന ക്രമത്തിൽ

ജനറൽ മാനേജർ1: ബിരുദവും എം.ബി.എ.യും കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും

അക്കൗണ്ട്സ് ഓഫീസർ 1: സി.എ./ ഐ.സി.ഡബ്ലു.എ.

50 വയസ്സാണ് രണ്ട് തസ്തികയിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി.

അപേക്ഷ: ബയോഡേറ്റയും യോഗ്യതാരേഖകളുടെ പകർപ്പുകളുമടങ്ങിയ അപേക്ഷ Chairman & Managing Director, Kerala State Beverages (M&M) Corporation Limited, Bevco Tower, Vikas Bhavan PO, Palayam, Thiruvananthapuram 695033 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 31


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍