മലയിൽ റസിഡൻസ് അസോസിയേഷൻ റോഡ് ശുചീകരിച്ചു
താമരശ്ശേരി: അൽഫോൺസ് - TT മുക്ക് - തേക്കും തോട്ടം റോഡിന്റെ ഇരുവശവും മാലിന്യം ഉൾപ്പെടെ നീക്കംചെയ്തു മലയിൽ റസിഡൻസ് അസോസിയേഷൻ റോഡ് ശുചീകരിച്ചു.
റോഡരികിൽ മാലിന്യം തള്ളുന്നത് കാരണം പന്നികൾ ഭക്ഷണം തേടിയെത്തുന്നത് പതിവാകുന്നു. ഇത് കാരണം രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രക്കാർക്ക് പന്നികളുടെ ആക്രമണ സാധ്യത വർദ്ധിക്കുന്നതായി റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു.
മുഹമ്മദ് അഷ്റഫ്. സുബൈർ. ഹനീഫ. ബിനീഷ്. അനീഷ്. റിസാൽ . സറിജ് . അബു . മജീദ്.കുര്യൻ. ഹാരിസ്. മുഹമ്മദ് മുണ്ടപുറം എന്നിവർ റോഡ് ശുചീകരണത്തിനു നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍