ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം


തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price Today)മാറ്റമില്ല. ഒരു പവന് 36,280 രൂപയും ഗ്രാമിന് 4535 രൂപയുമാണ് ഇന്ന് വില. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വില തുടരുകയാണ്. ഡിസംബർ ഇരുപത്തി രണ്ടിനാണ് കേരളത്തിൽ അവസാനമായി സ്വർണവില കുറഞ്ഞത്. 120 രൂപയാണ് അന്ന് കുറഞ്ഞത്. ഇതിനു ശേഷം വിലയിൽ മാറ്റമുണ്ടായിട്ടില്ല.

ഡിസംബർ 20 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണം. പവന് 36,560 രൂപയും ഗ്രാമിന് 4570 രൂപയും. ഡിസംബർ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി.

.ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

ഡിസംബർ 1- Rs. 35,680

ഡിസംബർ 2- Rs. 35,680

ഡിസംബർ 3- Rs. 35,560

ഡിസംബർ 4- Rs. 35,800

ഡിസംബർ 5- Rs. 35,800

ഡിസംബർ 6- Rs. 35,800

ഡിസംബർ 7- Rs. 35,800

ഡിസംബർ 8- Rs. 35,960

ഡിസംബർ 9- Rs. 35,960

ഡിസംബർ 10- Rs. 35,960

ഡിസംബർ 11- Rs. 36,080

ഡിസംബർ 12- Rs. 36,080

ഡിസംബർ 13- Rs. 36,080

ഡിസംബർ 14- Rs. 36,200

ഡിസംബർ 15- Rs. 36,000

ഡിസംബർ 16- Rs. 36,240

ഡിസംബർ 17- Rs. 36,560

ഡിസംബർ 18- Rs. 36,560

ഡിസംബർ 19- Rs. 36,560

ഡിസംബർ 20- Rs. 36,560

ഡിസംബർ 21- Rs. 36,240

ഡിസംബർ 22- Rs. 36,120

ഡിസംബർ 23- Rs. 36,280

ഡിസംബർ 24- Rs. 36,280

ഡിസംബർ 25- Rs. 36,280

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍