പുതുപ്പാടിയിൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്വേഷണം ഊർജിതമാക്കി
താമരശ്ശേരി: പുതുപ്പാടിയിൽ പട്ടാപകൽ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി.
പുതുപ്പാടി കരികുളം സ്വദേശി കൊടക്കാട്ട് കുഴിയിൽ മുഹമ്മദ് ശരീഫിന്റെ മകൻ മുഹമ്മദ് സിനാനെയാണ് ബുധനാഴ്ച രാവിലെ ഒൻപതരക്ക് ഒമ്നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.
ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സിനാൻ, സ്കൂളിലേക്കുളള യാത്രക്കിടെയാണ് പൂലോട് പാലത്തിന് സമീപം വെച്ച് അജ്ഞാത സംഘം പേരും വീട്ടുപേരും ചോദിക്കുകയും ഇതിനിടയിൽ വിദ്യാർഥിയെ ബലമായി വാഹനത്തിലേക്ക് പിടിച്ചു വലിക്കുകയായിരുന്നു.
സംഘം തലേദിവസവും ഇതേസ്ഥലത്ത് വച്ച് വാഹനത്തിലെത്തി കുട്ടിയോട് പേരും സ്ഥലവും ചോദിച്ചിരുന്നു. രണ്ടാം ദിവ സവും ആവർത്തിച്ചപ്പോൾ പന്തികേട് തോന്നിയ വിദ്യാർഥി ബഹളം വെക്കുകയും അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
സ്കൂൾ അധികൃതർ വിവരമറയിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശേരി പൊലിസ് സ്കൂളിലും സംഭവസ്ഥലത്തും എത്തി വിവരങ്ങൾ ശേഖരിച്ചു. തൊട്ടടുത്തുള്ള സി.സി.ടി.വി കാമറകൾ പരിശോധിച്ചു വരികയാണ്.
സമാന സംഭവങ്ങൾ നേരത്തെ ഉൾപ്രദേശങ്ങളില്‍ മുംമ്പും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.പോലീസ് അന്ന്വേഷണം ഊര്‍ജിതമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍