ഇവിടെ വേദിയില്‍: മാതൃകാകാഴ്ച:
ഹിജാബ് വിവാദം രാജ്യമെങ്ങും ചര്‍ച്ചയാകുമ്പോള്‍ മാതൃകയായി തിരുവനന്തപുരം പൂവച്ചലിലെ സര്‍ക്കാര്‍ സ്കൂള്‍. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും പങ്കെടുത്ത ചടങ്ങില്‍ പ്രാര്‍ഥനാഗാനം ആലപിച്ച വിദ്യാര്‍ഥിനികളെല്ലാം യൂണിഫോമിനൊപ്പം തലമറക്കുന്ന സ്കാര്‍ഫും ധരിച്ചിരുന്നു. ആറു വിദ്യാര്‍ഥിനികളും സ്കൂള്‍ സംഗീതസംഘത്തിലെ അംഗങ്ങളാണ്. സല്‍വാര്‍കമ്മീസും നെഹ്റുകോട്ടുമാണ് ഹയര്‍സെക്കന്‍ഡറിസ്കൂള്‍ യൂണിഫോം. ഗായകസംഘത്തിന്‍റെ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍