നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവ് പരിക്കേറ്റ നിലയിൽ; സംഭവത്തിൽ ദുരൂഹത.
താമരശ്ശേരി: ചുണ്ടക്കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ യുവാവ് പരിക്കേറ്റ നിലയിൽ, തച്ചംപൊയിൽ സ്വദേശി ദേവരാജനാണ് സാരമായി പരിക്കേറ്റത്.
കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴത്തെ നിലയിലേക്ക് വീണതാണ് എന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. എന്നാൽ വീണ് താഴപതിക്കാൻ സാധ്യതയുള്ള സ്ഥലത്തൊന്നും രക്തം വീണിട്ടില്ല, കെട്ടിടത്തിലെ മറ്റൊരു ഭാഗത്ത് രക്തം തളം കെട്ടി നിൽക്കുന്നുമുണ്ട്.
കെട്ടിടത്തിന് മുകളിൽ സംഘം ചേർന്ന് മദ്യപിച്ചതിൻ്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍