പ്രവാസി ഭദ്രത പദ്ധതി (PEARL) ആദ്യ ഗഡു കൈമാറി
താമരശ്ശേരി.കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം തൊഴിൽ നഷ്ടപ്പെട്ടതോ വിസയുടെ കാലാവധി തീർന്നതിനാൽ നാട്ടിൽ കുടുങ്ങിപ്പോയവരോ ആയ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് ചെറിയൊരു പരിഹാരമെന്ന നിലയിൽ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പ്രവാസി ഭദ്രത പദ്ധതി pearl
താമരശ്ശേരി സി ഡി എസിൽ ഇത്തരത്തിലുള്ള ഒരാൾക്ക് ആദ്യ ഗഡു തുകയായ 100000(ഒരു ലക്ഷം ) രൂപ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി.അയൂബ് ഖാൻ പ്രവാസിക്ക് ലോൺ കൈമാറി .
വാർഡ് മെമ്പർ ആയിഷ മുഹമ്മദ്,സി.ഡി.സ് ചെയർപേഴ്സൺ ശ്രീമതി. ജിൽഷ റികേഷ്,വൈസ് ചെയർപേഴ്സൺ സക്കീന ബഷീർ,സി.ഡി.സ് മെമ്പർ ലളിത, എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍