അസഭ്യം പറഞ്ഞ യുവാവിനെ നടുറോഡിൽ കൈകാര്യം ചെയ്ത് യുവതി, ഒടുക്കം യുവാവ് പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി.


താമരശ്ശേരി: യുവതിയെ അസഭ്യം പറഞ്ഞ യുവാവിനെ യുവതി നടുറോഡിൽ കൈകാര്യം ചെയ്തു.പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം.

അമ്പായത്തോട് സ്വദേശിയായ ബഷീർ എന്ന മണ്ണ് ബഷീറാണ് ഒടുക്കം പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. വൈകുനേരം 5 മണിയോടെയായിരുന്നു സംഭവം.

അസഭ്യം കേട്ടയുടനെ തന്നെ യുവതി കായികമായി പ്രതികരിച്ചിരുന്നു.

തുടർന്ന് സമീപത്തെ കടയിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ നിന്നും പിടിച്ചിറക്കി പെരുമാറി.നാട്ടുകാരും, പോലീസും ഓടിയെത്തുന്നതിനിടയിലാണ് ബഷീർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍