പതിവ് തെറ്റാതെ ആയിശ തൻഹ കോഴിക്കോട് സി.എച്ച് സെൻററിന് കുടുക്കപ്പൊട്ടിച്ചു നൽകി.

താമരശ്ശേരി :റംസാൻ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച  കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെൻറർ ദിനത്തിൽ നടക്കുന്ന ധനശേഖരണത്തിലേക്ക് തന്റെ സമ്പാദ്യമായ നാണയ തുട്ടുകളുടെ കുടുക്കപ്പൊട്ടിച്ച് നൽകി ആയിശ തൻഹ ഇത്തവണയും പങ്കാളിയായി.

താമരശ്ശേരി,പള്ളിപ്പുറം സ്വദേശികളായ അൻസാർ - സാബിറ ദമ്പതികളുടെ ഇളയ മകളായ ആയിശ തൻഹ തനിക്ക് ലഭിക്കുന്ന നാണയങ്ങൾ ശേഖരിച്ച് മെഡിക്കൽ കോളേജിലെത്തുന്ന പാവങ്ങൾക്ക്  ആശ്വാസമാകുന്ന സി.എച്ച് സെൻറിന്റെ സഹായ നിധിയിലേക്ക് കഴിഞ്ഞ രണ്ടു വർഷമായി നൽകുന്നതാണ് പതിവ് തെറ്റാതെ ഇത്തവണയും നൽകിയത്.
ഫണ്ട് സ്വീകരിക്കാൻ കാട്ടിൽപ്പീടിക വീട്ടിലെത്തിയ എം.മുഹമ്മദ് ഹാജി, നദീർ അലി, ബാരി മാസ്റ്റർ, നാസർ ഭാവി, നസൽ എന്നിവരോട് അടുത്ത വർഷത്തേക്കുള്ള ശേഖരണം നാളെ മുതൽ തുടങ്ങുമെന്ന് പരപ്പൻ പൊയിൽ നുസ്രത്ത് സ്കൂളിലെ നാലാം ക്ലാസുകാരിയായ ആയിശ തൻഹ പറഞ്ഞു.