ആനയുടെ ആക്രമണത്തില്‍നിന്ന് പിതാവും മകനും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു
മലപ്പുറം കീഴുപറമ്പില്‍ ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പിതാവും മകനും നേരെ ആനയുടെ ആക്രമണം. വലിയ പിടിയേക്കല്‍ നബീലും നാലു വയസ്സുകാരന്‍ മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മകനെ ആന തുമ്പി കൈയില്‍ ചുറ്റിയെടുത്തെങ്കിലും നബീല്‍ വലിച്ചെടുത്ത് പുറത്തേക്കെറിയുകയായിരുന്നു. നാസര്‍ കൊളക്കാടന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. ആറു മാസം മുമ്പ് നടന്ന സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇപ്പോഴാണ്
