അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ചു

കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയില്‍ അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്‍ ആണ് മരിച്ചത്. 37 വയസായിരുന്നു. 

ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. പോക്‌സോ കേസില്‍ പ്രതി പട്ടികയിലുള്ളയാളാണ് ഷെറിന്‍. തേഞ്ഞിപ്പാലത്ത് 16കാരിയെ പീഡിപ്പിച്ച കേസിലെ ആറ് പ്രതികളിലൊരാളാണ് ഇയാള്‍. അപകടത്തില്‍ ഷെറിന്റെ മാതാവിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍