തെരുവുനായ ആടിനെ കടിച്ചു

താമരശ്ശേരി:ചമലിൽ തെരുവ് നായ ആടിനെ കടിച്ചു പരുക്കേൽപിച്ചു.ചമൽ ചുണ്ടൻ കുഴി കണ്ടൻകുന്ന്  അദ്രുവിന്റെ രണ്ട് വയസ്സായ പെണ്ണാടിനെയാണ് തെരുവ് നായകൾ ആക്രമിച്ചത്.

ബഹളം കേട്ടു ആൾക്കാർ ഓടിയെത്തി യതിനാൽ ആട് കൊല്ലപ്പെടാതെ രക്ഷപ്പെട്ടു.താമരശ്ശേരി മൃഗാശുപത്രി യിലെത്തിച്ചു ചികിത്സ തേടി.ഈ പ്രദേശങ്ങളിൽ ഇതിന് മുമ്പും ആടുകളെ തെരുവ് നായ്ക്കൾ ആക്രമിച്ചു കൊന്നിരുന്നു.തെരുവ് നായകളുടെ ആക്രമണം ഭയന്നാണ് പലരും ആടുകളടക്കമുളള ജീവികളെ വളർത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍