താമരശ്ശേരി: ദുബായിൽ തിങ്കളാഴ്ച മരണപ്പെട്ട  താമരശ്ശേരി കോരങ്ങാട് സ്വദേശി എ കെ അബ്ബാസിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ആറുമണിയോടെ  കോഴിക്കോട് എയർപോർട്ടിൽ എത്തും.

മയ്യത്ത് നിസ്കാരം രാവിലെ 9:30ന് കോരങ്ങാട് ജുമാ മസ്ജിദിൽ നടത്തപ്പെടും.

35 വർഷത്തോളമായി പ്രവാസ ജീവിതം നയിച്ചിരുന്ന അബ്ബാസ്
അഞ്ചുവർഷത്തിലേറെയായി നാട്ടിൽ എത്തിയിട്ട്. അടുത്തുതന്നെ നാട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു അബ്ബാസ് .

കലാ രാഷ്ട്രീയരംഗത്ത്  നിറഞ്ഞ സാന്നിധ്യമായിരുന്നു ദുബായ് കെ എം സി സി കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: ബുഷറ
മക്കൾ:അഫ്‌വാൻ.അനീഷ.
അമ്റീന. മരുമക്കൾ :ജലീൽ കൂരാച്ചുണ്ട്
 നിഷാദ് ആരാമ്പ്രം