15-കാരിയായ സ്‌കൂൾ വിദ്യാർഥിനി മുറിയിൽ തൂങ്ങിമരിച്ചനിലയിൽ
നാഗർകോവിൽ: ആരൽവായ്മൊഴിക്കു സമീപം വടക്കൂർ കൽപാളയത്തെരുവിൽ സ്കൂൾ വിദ്യാർഥിനി തൂങ്ങിമരിച്ചനിലയിൽ. മുത്തുകൃഷ്ണൻ-തങ്കം ദമ്പതിമാരുടെ മകൾ രമ്യ (15) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകാതെ മൊബൈൽഫോണിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അമ്മ ശാസിച്ചെന്നും തുടർന്ന് മുറിയിൽ കയറി കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പോലീസ് പറയുന്നു. ആരൽവായ്മൊഴി പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍