ചമൽ ഗവ.എൽ.പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം 16 ന്
താമരശ്ശേരി: ചമൽ ഗവ.എൽ.പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വഅദ്ധ്യാപകരെ ആദരിക്കലും 16 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പത്തിന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വഅദ്ധ്യാപകരെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളത്തോട് ഉദ്ഘാടനം ചെയ്യും.
പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് നൽകിയ സൗണ്ട് സിസ്റ്റം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്യും. വിവിധ മത്സര വിജയികളെയും ഡിഗ്രി ഒന്നാം റാങ്ക് നേടിയ എ.കെ. സുമിതയെയും ചടങ്ങിൽ അനുമോദിക്കും. പൂർവ്വ അദ്ധ്യാപിക ലിസി സംഭാവന ചെയ്ത വായനാമുറിയുടെ സമർപ്പണവും ചടങ്ങിൽ നടക്കും.
1954ൽ ആരംഭിച്ചതാണ് ചമൽ ഗവ.എൽ.പി.സ്കൂൾ. ആയിരത്തിലധികം പൂർവ്വ വിദ്യാർത്ഥികളും 25 ഓളം പൂർവ്വ അദ്ധ്യാപകരും സംഗമത്തിനെത്തും. ചമൽ പ്രദേശത്തിൻ്റെ സാംസ്ക്കാരിക മുന്നേറ്റത്തിനായി ഗ്രന്ഥശാല അടങ്ങുന്ന സാംസ്കാരിക കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചു. ഇതിലേക്കായി
പൂർവ്വ വിദ്യാർത്ഥി പി.കെ. ദിനേശൻ്റെ മകൻ ശ്രീനേഷിൻ്റെ സ്മരണാർത്ഥം ഒരു ലക്ഷം രൂപ സംഭവന നൽകിയതായും ഭാരവാഹികൾ പറഞ്ഞു.
സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘാടന പ്രസിഡൻ്റ് അമൃതസാഗർ, സെക്രട്ടറി എം.എ. അബ്ദുൾ ഖാദർ, ട്രഷറർ എം. അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍