അമ്പായത്തോട്ടിൽ വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു


താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി ഇഎംഎസ് നഗറിലെ സി പാത്തുമ്മയുടെ വീടാണ് കത്തിനശിച്ചത്.അപകടസമയത്ത് ഭിന്നശേഷിക്കാരനായ 7 വയസ്സുകാരൻ പേരക്കുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

വീടിൻ്റെ മേൽക്കൂരയും കട്ടിലും, ബെഡും,, ടി വി, ഫാൻ, മറ്റു വീട്ടുപകരണങ്ങളും, കുട്ടികളുടെ പുസ്തങ്ങളും, രേഖകളുമടക്കം എല്ലാം കത്തിനശിച്ചു.

പാത്തുമ്മ തൊഴിലുറപ്പ് ജോലിക്ക് പോയതായിരുന്നു, മകളുടെ കുട്ടികളായ റസിയ (13), റഫീസ് (12) എന്നിവർ മദ്രസിൽ പോയതായിരുന്നു.

തീ പിടിച്ച സമയത്ത് വീട്ടിൽ ഭിന്നശേഷിക്കരനയ പേരക്കുട്ടി മുഹമ്മദ് റിയാസ് (7) മാത്രമാണ് ഉണ്ടായിരുന്നത്.

വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയാണ് തീ അണച്ചത്.

നിർദ്ധ കുടുംമ്പത്തിന് അന്തിയുറങ്ങാൻ യാതൊരു നിർവ്വാഹവുമില്ലാതെയായി. പാത്തുമ്മയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മകൾ മൂന്നു മക്കളെ പാത്തുമ്മക്ക് ഒപ്പംപേക്ഷിച്ച് നാടുവിട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍