ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ  ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച്  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
കൊടുവള്ളി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ,പി. സുനീർ  ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ:അബ്ബാസ് കെ, ജൂനിയർ അസ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ :ഷാമിൻ, നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി:ഷജില, പി,ആർ,ഒ,സൗമ്യ ഫിലിപ്പ്, നഴ്സിംഗ് ഓഫീസർ ശ്രീമതി രാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജീവനക്കാരും ആശ പ്രവർത്തകരും ചേർന്ന് ആശുപത്രി പരിസരം വൃത്തിയാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍