ഭക്ഷ്യ മേള നടത്തി.

താമരശ്ശേരി: ജി.വി.എച്ച് എസ്.എസ് താമരശ്ശേരിയിൽ ലോക ഭക്ഷ്യദിനാഘോഷത്തോടനുബന്ധിച്ച് ജീവശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു . 


ചിലവു കുറഞ്ഞതും പോഷക സമൃദ്ധമായതുമായ ഭക്ഷ്യവിഭവങ്ങൾക്കായിരുന്നു പ്രാധാന്യം. സ്മിത സി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് . ഗീതാമണി ടി.വി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സജ്ന ശ്രീധരൻ, എസ് ആർ ജി കൺവീനർ റസാഖ് മലോറം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസീത ടി.എസ് നന്ദി പ്രകാശനം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍