'ഓർമ്മകൾ 95'.
താമരശ്ശേരി: താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1995 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ 'ഓർമ്മകൾ 95' എന്ന പേരിൽ വീണ്ടും സ്കൂൾ തിരുമുറ്റത്ത് ഒത്തുചേർന്നു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ ഓർമ്മകൾ 'ഓർമ്മകൾ 95' ഉദ്ഘാടനം ചെയ്തു.
സിന്ധു ഷാജി അധ്യക്ഷയായ ചടങ്ങിൽ സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആന്റണി പുലിക്കാട്ടിൽ മുഖ്യാതിഥിയായി അബ്ദുൽ മജീദ് പി.എം( പിടിഎ പ്രസിഡന്റ്), ഫസീല ഹബീബ്( വാർഡ് മെമ്പർ), അഷറഫ് കോരങ്ങാട്( വൈസ് പ്രസിഡണ്ട് പിടിഎ), ഗീതാമണി( എച്ച് എം ജിവിഎച്ച്എസ്എസ് ) എന്നിവർ ആശംസകൾ അറിയിച്ചു.
ആദരിക്കൽ ചടങ്ങ് ആന്റണി മാസ്റ്ററും,ഉപഹാര സമർപ്പണം സൈനബ ടീച്ചറും നിർവഹിച്ചു.
സുമിത സി സ്വാഗതവും, ഷാജി പി എം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍