എകരൂരിൽ വെള്ളമെടുക്കാൻ പോയ വീട്ടമ്മ കിണറ്റിൽവീണ് മരിച്ചു.

എകരൂൽ: വെള്ളമെടുക്കാൻ കിണറിനടുത്ത് പോയ വീട്ടമ്മ കിണറ്റിൽവീണ് മരിച്ചു.വീടിനടുത്തുള്ള കിണറിന്റെ ചുറ്റുമുള്ള പുല്ല് പറിച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. എകരൂൽ അമ്മാങ്കോത്ത് നെല്ലുളിക്കോത്ത് റസിയയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം.
ശബ്ദംകേട്ട് അയൽവാസികൾ കിണറ്റിലിറങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

പിതാവ്: പരേതനായ വട്ടപ്പൊയിൽ അമ്മദ് കോയ. മാതാവ്: സൈനബ. സഹോദരങ്ങൾ: ജഅ്ഫർ , മുജീബ്, സുഹറ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍