മുബാറക്ക് മദ്റസയിൽ അറബിക്ക് ഭാഷാ ദിനം ആചരിച്ചു.

പൂനൂർ : മുബാറക്ക് മദ്റസയുടെ ആഭിമുഖ്യത്തിൽ അറബിക്ക് ഭാഷാ ദിനം ആചരിച്ചു. മദ്റസ അധ്യാപകരും മുഴുവൻ വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനമായിട്ടാ ചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ അബ്ദുൽ ജലീൽ സ്വലാഹിഉദ്ഘാടനം ചെയ്തു. ലോകത്തിനു തന്നെ വെളിച്ചമായി മാറിയ വിശുദ്ധഖുർആൻ അവതീർണ്ണമായത് അറബി ഭാഷയിലാണെന്നും,28 രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സജീവമായി നിൽക്കുന്ന ഏക പ്രാചീന സെമിറ്റിക്ക് ഭാഷയും അറബി ഭാഷ മാത്രമാണെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി.പി.പി. അബ്ദുസ്സലാം മാസ്റ്റർ, പി.പി. റുഖിയ്യ ടീച്ചർ എന്നിവരും സംസാരിച്ചു. വിദ്യാർഥികളുടെ അറബിക്ക് ഗാനാലാപനം, അറബിക്ക് പദ്യംചൊല്ലൽ എന്നിവയും അരങ്ങേറി. ജാഫർ കോളിക്കൽ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍