വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
താമരശ്ശേരി ജി വി എച്ച് എസ് എസ് ,എസ് പി സി യൂണിറ്റും ഹെൽപിംഗ് ഹാൻ്റ്സ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സ്കൂളിൽ വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. താമരശ്ശേരി സ്റ്റേഷൻ എസ് ഐ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് അഷ്റഫ് കോര ങ്ങാട് അധ്യക്ഷത വഹിച്ചു. എച്ച് എം ഗീതാമണി ടിവി, മുഹമ്മദ് ബഷീർ പിടി, അബ്ദുൽ മജീദ് പി.എം, അബ്ദുൽ റഷീദ്, കരീം മാസ്റ്റർ, കെ.പി മുഹമ്മദ് ആശംസ നേർന്നു.യൂണിറ്റി മെഡികെയറിലെ ഡോ.ആമിന റെയ്സോ ക്യാമ്പംഗങ്ങളെ പരിശോധിച്ചു. സ്റ്റുഡൻ്റ് പോലീസ് കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ റസാഖ് മലോറം സ്വാഗതവും സാഹിദ വി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍