പിതാവിൻറെ ഓർമ്മയ്ക്കായി മകൾ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വീൽചെയർ നൽകി
താമരശ്ശേരി: തച്ചംപൊയിൽ പുതിയാറമ്പത്തെ അകാലത്തിൽ പൊലിഞ്ഞ ടി പി അബ്ദുൽ ലത്തീഫിന്റെ
( ബാവ) ഓർമ്മക്കായി മകൾ ടി.പി ഫസ്നയാണ് കിടപ്പു രോഗികൾക്കായി മെഡിക്കൽ ഉപകരണ മായ വീൽചെയർ നൽകിയത്. സുരക്ഷാ പെയിൻറ് & പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി നോർത്ത് മേഖല കമ്മിറ്റിക്ക് നൽകിയാണ് പിതാവിന്റെ ഓർമ്മ പുതുക്കിയത്.
പുതിയാറമ്പത്ത് വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ ഫസ്നയിൽ നിന്നും സുരക്ഷ ചെയർമാൻ ടി എം അബ്ദുൽ ഹക്കീം മാസ്റ്റർ വീൽചെയർ ഏറ്റുവാങ്ങി കൺവീനർ പി എം അബ്ദുൽ മജീദ് ഭാരവാഹികളായ കെ പി ഷംസീർ ശ്രീ പ്രസാദ് നാരായണൻ മാസ്റ്റർ
സി പി കൃഷ്ണൻകുട്ടി . പിസി റാഷിദ് . കെ പി സുന്ദരൻ തുടങ്ങിയവരും കുടുംബങ്ങളും പങ്കെടുത്തു.
