റബ്ബർ വില :കേന്ദ്ര സര്‍ക്കാരിന്റ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം .ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയൽ.
താമരശ്ശേരി:റബ്ബര്‍ വിലയുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടായില്ലെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയൽ.പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാൻ കര്‍ഷക കൂട്ടായ്മകളുടെ സംയുക്ത യോഗം കോഴിക്കോട് വെള്ളിമാട് കുന്ന് പി എം ഒ സി ഹോളില്‍ നടന്നു.കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് താമരശ്ശേരി രൂപത അധ്യക്ഷൻ പറഞ്ഞു.കേരളത്തില്‍ കാര്‍ഷിക മേഖല തകര്‍ച്ചയിലാണ് , കര്‍ഷകര്‍ വേദന അനുഭവിക്കുന്ന വിഭാഗമായി മാറി . കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാരിൻറെ ഇടപെല്‍ ഉണ്ടാകുന്നില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇനിയും സമയബന്ധിതമായി ഇടപെടലുണ്ടായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കും. 61 കര്‍ഷക കൂട്ടായ്മകളെ ഏകോപിപ്പിച്ചാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക”. ബിഷപ്പ് വിശദീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍