വിജയം തുടർക്കഥയാക്കി കന്നൂട്ടിപ്പാറ സ്കൂളിലെ മുഹമ്മദ് ഫൈസും ഫാത്തിമ നദയും.
കട്ടിപ്പാറ : രാജ്യത്തിന്റെ എഴുപത്തേഴാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കട്ടിപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച KNOW YOUR NATION പ്രശ്നോത്തരി മത്സരത്തിൽ ചാമ്പ്യൻ പട്ടം പിടിച്ചെടുത്ത് കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിലെ മുഹമ്മദ് ഫൈസ് , ഫാത്തിമ നദ ടീം വീണ്ടും മികവ് തെളിയിച്ചു. പഞ്ചായത്ത് നേരത്തെ നടത്തിയ ചരിത്ര പ്രയാണ ക്വിസ് കഴിഞ്ഞ ദിവസം നടത്തിയ ഉന്നതി ടാലന്റ് ഹണ്ട് ക്വിസ് ഉൾപ്പെടെ നിരവധി ക്വിസ് മത്സരങ്ങളിൽ ഈ ടീം ജേതാക്കളായിട്ടുണ്ട്.
മുണ്ടപ്പുറം സ്വദേശി ഷറഫുദ്ദീന്റെ മകനാണ് മുഹമ്മദ് ഫൈസ് . നദ ഫാത്തിമ കന്നൂട്ടിപ്പാറ സ്വദേശി എ കെ സുബൈറിന്റെ മകളാണ്.
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന വിജ്ഞാന താൽപര്യവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഠിന പരിശ്രമങ്ങളുമാണ് തുടർ വിജയങ്ങൾ കൊണ്ടുവന്നതെന്ന് ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അഭിപ്രായപ്പെട്ടു.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ്, വിദ്യാഭാസ സ്ഥിരം സമിതി ചെയർമാൻ അഷറഫ് പൂലോട്, ചീഫ് പ്രമോട്ടറും വാർഡ് മെമ്പറുമായ A K അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, MPTA പ്രസിഡണ്ട് ഷഹനാ റൂബി, SSG ചെയർമാൻ അലക്സ് മാത്യു, അബ്ദുള്ള മലയിൽ, SRG ചെയർമാൻ K T ആരിഫ് മാസ്റ്റർ, ഉന്നതി കോർഡിനേറ്റർ ഫൈസ് ഹമദാനി, കെ സി ശിഹാബ്, കെ.പി. ജസീന, ദിൻഷ ദിനേശ് , പി.പി.തസലീന ,ടി. ഷബീജ് . എം നിഷാന , ഇ പി മുൻസില മുതലായവർ വിജയികളെ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍