താമരശ്ശേരി:ഇന്നലെ കൊടുവള്ളി മാനിപുരത്തിന് സമീപം പൊയിൽ അങ്ങാടിയിൽ കാറ് തട്ടി ബസ്സിനടിയിൽപ്പെട്ട സാരമായി പരുക്കേറ്റ താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) മരണപ്പെട്ടു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്.