ചെയിൻ പൊട്ടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കോട്ടയം പാക്കിൽ പവർഹൗസ് ജംഗ്ഷനിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ടു മരണം.പള്ളം സ്വദേശി പത്താം ക്ലാസ് വിദ്യാർഥി ജോഷ്വ, ചെട്ടിക്കുന്ന് സ്വദേശി പ്ലസ് വൺ വിദ്യാർഥി അബിഗേൽ എന്നിവരാണ് മരിച്ചത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ജോഷ്വ സംഭവസ്ഥലത്തും അബിഗേൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിക്കെയുമാണ് മരിച്ചത്.
വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിന്റെ ചെയിൻ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അമിതവേഗത്തിൽ ആയിരുന്ന ബൈക്ക് മറിഞ്ഞ ശേഷം നിരങ്ങിച്ചെന്ന് പിക്കപ്പ് ലോറിയിലും ഇടിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍