ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയുമായി മുങ്ങി ;യുവാവ് പിടിയില്‍
തിരുവല്ല കാവുംഭാഗത്തുനിന്ന് കാണാതായ ഒന്‍പതാംക്ലാസുകാരി തിരികെയെത്തി. പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലാക്കി മുങ്ങിയ തൃശൂര്‍ സ്വദേശി അഖിലിനെ പൊലീസ് പിടികൂടി. അഖിലിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി പരിചയപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ രണ്ടുവര്‍ഷമായി പരിചയമുണ്ടെന്നും പൊലീസ് പറയുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്കൂളിലേക്ക് പരീക്ഷയ്ക്കായി പോയതായിരുന്നു പെണ്‍കുട്ടി. ഉച്ചയായിട്ടും തിരികെ എത്താതായതോടെയാണ് മാതാപിതാക്കള്‍ തിരുവല്ല പൊലീസിനെ സമീപിച്ചത്. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ വിദ്യാർഥിനി രണ്ട് ആൺകുട്ടികളുമായി നടന്നു പോകുന്നതായി കണ്ടെത്തിയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. സംസ്ഥാനവ്യാപകമായി തിരയുന്നതിനിടെയാണ് പെണ്‍കുട്ടി മടങ്ങിയെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍