താമരശ്ശേരി :നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത്  അജ്ഞാത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം 
നാടിനെ നടുക്കി.

താമരശ്ശേരി കോരങ്ങാട് ആനപ്പാറ പൊയിലിൽ നിർമാണത്തിലിരിക്കുന്ന വീടിനകത്ത് അജ്ഞാത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

വിൽപ്പനക്ക് വെച്ച വീട് കാണാനെത്തിയവരാണ് ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 
സമീപത്തായി  യുവാവിന്‍റെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും കണ്ടെത്തി.മൃതദേഹം ആരുടെതെന്ന് പൂർണ്ണമായും സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല പോലീസ് അന്വേഷിച്ചു വരികയാണ് പ്രദേശത്ത് നാട്ടുകാർക്ക് കണ്ടു പരിചയം ഇല്ലാത്ത യുവാവ് എങ്ങനെ ഇവിടെ എത്തി എന്നാണ് 
നാട്ടുകാരുടെ ചോദ്യം. മൃതദേഹം ഇന്ന് കൂടുതൽ പരിശോധനയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  മാറ്റും.