ചിപ്പിലിത്തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട ആളെ കുറിച്ച് സൂചന.
താമരശ്ശേരി ചുരത്തിന് സമീപം ചിപ്പിലിത്തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട ആളെ കുറിച്ച് സൂചന. തുഷാരഗിരി റോഡിലെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച ആധാർ കാർഡിലെ വിലാസ പ്രകാരം ഇടുക്കി വട്ടവട കോവിലൂർ - കുന്നത്ത് ജോർജ് ഏലിയാസ് ജോഷി (61) എന്നയാളുടെ മൃതദേഹം ആണെന്ന് സൂചന ലഭിച്ചത്.
താമരശ്ശേരി പോലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടു,
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞാൽ മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍