ബാലുശ്ശേരിയിൽ ലോറി തടഞ്ഞു നിർത്തി ആക്രമണം;ഡ്രൈവർക്കും സുഹൃത്തിനും പരിക്ക് .

ബാലുശ്ശേരി :പനങ്ങാട് ടിപ്പർ ലോറി തടഞ്ഞു നിർത്തി ആക്രമണം ഡ്രൈവർക്കും സുഹൃത്തിനും പരിക്ക് .

പനങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപം  വൈകീട്ടോടെയാണ് ടിപ്പർ ലോറിക്ക് നേരെ ബിയർ കുപ്പി ഉപയോഗിച്ച് നാലുപേരടങ്ങുന്ന സംഘം അക്രമം നടത്തിയതായി ഡ്രൈവർ പരാതി നൽകിയത്.

ഡ്രൈവർ പൂനൂർ സ്വദേശി ആഷിഖിനും, സുഹൃത്ത് റാഷിദിനും ആണ് പരിക്കേറ്റത് ഇവർ  ബാലുശ്ശേരി ഗവ.തലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. റോഡുപണിക്കായി മെറ്റൽ ഇറക്കിവരുന്നതിനിടയിലാണ് അക്രമമുണ്ടായതെന്ന് ഇവർ പറയുന്നു.

കാറിലെത്തിയ സംഘം ലോറിക്ക് കുറുകെ കാർ നിർത്തി അപ്രതീക്ഷിതമായി അക്രമിക്കുകയായിരുന്നുവെന്ന് ആഷിഖ് പറഞ്ഞു.

ലോറിക്ക് അകത്തു കയറിയ അക്രമികൾ ഡ്രൈവറെ മർദ്ദിച്ചതായും പറയുന്നു. ഷാഹിന ആനപ്പാറയുടെ ഉടമസ്ഥയിലുള്ള കെഎൽ 56 എച്ച് 388 നമ്പർ ലോറിയാണ് അക്രമിക്കപ്പെട്ടത്. നേരത്തെ മെറ്റൽ എടുക്കുന്നതുമായി ബന്ധപ്പെട്ടു ഈ ലോറിയിലുണ്ടായിരുന്ന ഡ്രൈവറുമായി അക്രമിച്ച സംഘത്തിന് പ്രശ്നങ്ങളുണ്ടായിരുന്നതായിരുന്ന തായും, അതായിരിക്കാം അക്രമത്തിന് കാരണമെന്നും ആനപ്പാറ കൺസ്ട്രക്ഷൻ മാനേജർ സായിഷ്കുമാർ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍