കോരങ്ങാട് മഖാം ഉറൂസിന് നാളെ തുടക്കം
താമരശ്ശേരി: കോരങ്ങാട് കൽപ്പറ്റ സൂഫി വലിയ്യുല്ലാഹി മഖാം ശരീഫിലെ 31-ാം ഉറൂസ് മുബാറകിന് വ്യാഴായ്ച രാവിലെ 10 മണിക്ക് വാവാട് സയ്യിദ് മുഹൂർ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ കൊടി ഉയർത്തലോടെ തുടക്കമാവും, ശേഷം മുഹ് യുദ്ദീൻ റാത്തിബ് നടക്കും. മഗ് രിമ്പ് നിസ്കാര ശേഷം സയ്യിദ് ശിഹാബുദ്ദീൻ ലത്വീഫി കളരാന്തിരി ഉദ്ഘാടനം നിർവ്വഹിക്കുന്ന വേദിയിൽ ഉസ്താദ് ഇസ്മാഈൽ മിസ്ബാഹി ചെറുമോത്ത് പ്രഭാഷണം നിർവ്വഹിക്കും. മെയ് 3 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് മൗലിദ് പാരായണവും മഗ് രിമ്പ് നിസ്കാരശേഷം ഉസ്താദ് മുഹമ്മദ് ഹസ്സൻ ദാരിമി കോളിക്കൽ ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ ഉസ്താദ് അൻവർ മുഹ് യുദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നിർവ്വഹിക്കും. മെയ് 4 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സമാപന ദിക്റ് ദുആ സമ്മേളനം അബദുറസാഖ് ദാരിമി പൂനൂർ ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ ഉസ്താദ്അബ്ദുൽ ജലീൽ ബാവവി പാറന്നൂർ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും തുടർന്ന് ഭക്തി നിർഭരമായ പ്രാർത്ഥനക്ക് സയ്യിദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ വാവാട് നേതൃത്വം നൽകും ശേഷം അന്നദാനത്തോടെ ഉറൂസിന് സമാപനം കുറിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍