കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; ബന്ധുവിന് ഗുരുതര പരുക്ക്

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. മലപ്പുറം മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. പിതൃസഹോദരി നാലുകണ്ടത്തിൽ ആമിനയ്ക്കാണ് (55) പരുക്കേറ്റത്. മൂത്തേടം-കരുളായി റോഡിൽ കഷായപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.

സ്കൂട്ടർ കാറിനുള്ളിൽപ്പെട്ട നിലയിരുന്നു. ഫർഹാനയെ എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ആമിന പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലാണ്. ഭർത്താവ് വഴിക്കടവ് സ്വദേശി റാഫിക്കിനൊപ്പം ദുബായിലായിരുന്ന ഫർഹാന മൂന്നു മാസം മുൻപാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് റാഫിക് ഞായറാഴ്ചയാണു ദുബായിലേക്ക് മടക്കിയത്. അപകടവിവരം അറിഞ്ഞ് റാഫിക് നാട്ടിലേക്ക് തിരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍