മലപ്പുറത്ത് കുടുംബകോടതി പരിസരത്ത് അമ്മായി അമ്മയെ മരുമകൻ വെട്ടി പരിക്കേൽപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് കുടുംബകോടതി പരിസരത്ത് വച്ച് ഭർതൃ മാതാവിനെ മരുമകൻ വെട്ടി പരിക്കേൽപ്പിച്ചു. അരീക്കോട് കാവനൂർ സ്വദേശിനി ശാന്തയെ ഗുരുതര പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തയുടെ മകൾ ദിൽഷയുടെ ഭർത്താവ് വണ്ടൂർ സ്വദേശി ബൈജു മോനെ മലപ്പുറം പോലീസ് കസ്റ്റഡിയിൽ എടുത്തു. ദിൽഷ ബൈജുമോനിൽ നിന്നും ബന്ധം വേർപെടുത്തണം എന്ന് ആവശ്യപ്പെട്ട് 2023 ൽ മലപ്പുറം കുടുംബ കോടതിയെ സമീപിച്ചിരുന്നു.

ഇരുവരെയും കൗൺസിലിംഗിന് അയച്ച കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റിയിരുന്നു. കോടതി മുറിയിൽ നിന്നും പുറത്തിറങ്ങിയ ബൈജു മോൻ ഓട്ടോറിക്ഷ കൊണ്ട് ദിൽഷയെ ഇടിച്ചു വീഴ്ത്തി. ഇവരെ സഹായിക്കാൻ വന്ന ശാന്തയെ ഓട്ടോ റിക്ഷയിൽ നിന്നും വടിവാൾ എടുത്ത് വെട്ടുകയായിരുന്നു. ശാന്തയുടെ പുറത്തും തുടയിലും വെട്ടേറ്റു. പുറത്ത് ഏറ്റ പരിക്ക് ഗുരുതരമാണ്. ബൈജുമോനെ കോടതി പരിസരത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും അഭിഭാഷകരും ചേർന്ന് തടഞ്ഞു വെച്ചു. മലപ്പുറം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍