മതനിരപേക്ഷതയിൽ ഊന്നിയ മതവിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം. എൻ. കുഞ്ഞബ്ദുല്ല മാസ്റ്റർ
പൂനൂർ : വിദ്യാർഥി സമൂഹത്തിൽ മതനിരാസവും ദൈവിക നിഷേധവും വർധിച്ചു കൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ, മതനിരപേക്ഷതയിൽ ഊന്നിയ മതവിദ്യാഭ്യാസം നൽകൽ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് കോഴിക്കോട് നോർത്ത് ജില്ലാ കെ.എൻ.എം. വിദ്യാഭ്യാസ ബോർഡ് കൺവീനർ എൻ. കുഞ്ഞബദ്ദല്ല മാസ്റ്റർ അഭിപ്രായപ്പെട്ടു. കേരള നദ്‌വത്തുൽ മുജാഹിദീൻ പൂനൂർ മണ്ഡലം മദ്റസ അധ്യാപക കോംപ്ലക്സ് വാർഷികയോഗം വള്ളിയോത്ത് സലഫി മദ്റസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് വി കെ.സി.ഉമർ മൗലവി അധ്യക്ഷത വഹിച്ചു. മദ്റസ മുഫത്തിഷ് സുലൈമാൻ മുസ്ലിയാർ ചൊക്ലി, കെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ, എം. സി. അബ്ദുറഹിമാൻ മാസ്റ്റർ, പി.പി. അബ്ദുസ്സലാം മാസ്റ്റർ, കെ.കെ.അബ്ബാസ് എന്നിവർ പ്രസംഗിച്ചു. കെ. സുലൈമാൻ മാസ്റ്റർ സ്വാഗതവും റംല ടീച്ചർ നന്ദിയും പറഞ്ഞു.
പുതിയ വർഷത്തെ ഭാരവാഹികളായി വി.കെ.സി. ഉമർ മൗലവി ( പ്രസിഡണ്ട് ) പി. കെ. അബ്ദുൽ ഖാദർ, പി.പി. അബ്ദുസ്സലാം മാസ്റ്റർ ( വൈ: പ്ര : ) കെ. സുലൈമാൻ മാസ്റ്റർ ( ജനറൽ സെക്രട്ടരി ) വി.പി. റംല ടീച്ചർ, കെ.കെ. ജലീൽ മൗലവി ( സെക്രട്ടറിമാർ) ജാഫർ കോളിക്കൽ ( ട്രഷറർ ) എന്നിവരെ തെരഞ്ഞടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍