ചിലമ്പൊലിമേളത്തിൽ നിറഞ്ഞാടി നസ്രത്ത് എൽ പി സ്കൂൾ

കട്ടിപ്പാറ: 2024-25 വർഷത്തെ സ്കൂൾ കലാമേളയായ 'ചിലമ്പൊലി' മേളത്തിൽ  നിറഞ്ഞാടി നസ്രത്ത് എൽ പി സ്കൂൾ . ആഗസ്റ്റ് 14,16 ദിവസങ്ങളിലായി നടന്ന മേളയിൽ വ്യത്യസ്ത ഇനങ്ങളിലായി അനേകം  കലാപ്രതിഭകൾ മാറ്റുരച്ചു. 14ാം തിയതി കലാമേള കൺവീനർ ആഷ്ന റോസ് സ്വാഗതം ആശംസിച്ച ചടങ്ങിന് പി ടി എ പ്രസിഡൻ്റ് ഷാജിം ഹാജിയുടെ അധ്യക്ഷത വഹിച്ചു.  യോഗത്തിൽ സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരി തിരി തെളിയിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഇത്തരം വേദികൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പഠനത്തോടൊപ്പം കലാ-കായിക കഴിവുകളും പ്രോത്സാഹിപ്പിക്കണമെന്ന് ഓർമിപ്പിച്ചു കൊണ്ട് പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ്,  സീനിയർ അസിസ്റ്റൻ്റ് മീന ക്രിസ്റ്റി, എം പി ടി എ പ്രസിഡൻ്റ് നീതു കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അധ്യാപികയായ മരിയ ജോസ് യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് വ്യത്യസ്ത ഇനങ്ങളിലായി അനേകം കലാപ്രതിഭകൾ മാറ്റുരച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കലാമേള കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മികവുകൊണ്ടും  ഏറെ ശ്രദ്ധേയമായി.