അഫീഫ് അഹമ്മദിനെ ആദരിച്ചു

താമരശ്ശേരി : അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ ഫെലോഷിപ്പോടുകൂടി സെലക്ഷൻ ലഭിച്ച അഫീഫ് അഹമ്മദിനെ താമരശ്ശേരി കമ്മ്യൂണിറ്റി എംപവർമെൻ്റ് ആൻ്റ് എജ്യുക്കേഷണൽ ഡവലപ്മെൻ്റ് ( സീഡ്)ആദരിച്ചു. സീഡിൻ്റെ സ്നേഹോപഹാരം മുൻ എം.എൽ.എ.വി . എം . ഉമ്മർ മാസ്റ്റർ ഹഫീഫ് അഹമ്മദിന് സമ്മാനിച്ചു.
 പ്രസിഡണ്ട് എ.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.
 താമരശ്ശേരി ഗ്രാമ പഞ്ചാത്ത് മുൻ പ്രസിഡണ്ട് കെ.വി. മുഹമ്മദ്, അൻസാർ വാവാട് ,യൂസുഫ് ഹാജി, ജാഫർ കോളിക്കൽ പ്രസംഗിച്ചു. കെ. സി. ബഷീർ സ്വാഗതവും ട്രഷറി ഹുസൈൻ നന്ദിയും പറഞ്ഞു.