രക്ഷാപ്രവർത്തകരെ ആദരിച്ചു
താമരശ്ശേരി; വയനാട് മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരെ ഡ്രൈവർമാരുടെ സന്നദ്ധ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സ് ഉപഹാരം നൽകി ആദരിച്ചു. താമരശ്ശേരി വ്യാപാരഭവനിൽ നടന്ന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ .അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി നിസാം കൂമ്പാറ ,സെക്രട്ടറി ഇബ്രാഹിം ബാദുഷ കൂടത്തായി ,പ്രസിഡണ്ട് അനീഷ് പേരാമ്പ്ര ,ട്രഷറർ മൻസൂർ ചെലവൂർ
തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍