താമരശ്ശേരി: ഹോട്ടലിൽ  ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് കടന്നു കളഞ്ഞു.താമരശ്ശേരി ചുങ്കം ടൗൺ മസ്ജിജിദിനു മുന്നിലെ ദുബായ് തട്ടുകട യുടെ കൗണ്ടറിൽ ചാർജ്ജിങ്ങിൽ ഇട്ടിരുന്ന ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോണാണ് മോഷണം പോയത്.ഇന്നലെ രാത്രിയായിരുന്നു മോഷണം .മോഷണ ദൃശ്യം കടയിലെ സി.സി.ടി.വി യിൽ പതിഞ്ഞിട്ടുണ്ട്. . ഉടമ താമരശ്ശേരി പോലീസിൽ പരാതി നൽകി.