വൈത്തിരി(വയനാട്): മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണവും പണവും കൈക്കലാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കിനാലൂർ കുന്നത്ത് വീട്ടിൽ കെ.വി. അഹമ്മദ് നിയാസ് (30) ആണ് അറസ്റ്റിലായത്. വിധവയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് 2019 മുതൽ വിവിധ കാലയളവിൽ വൈത്തിരിയിലും കല്പറ്റയിലുമുള്ള ഹോട്ടലുകളിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ, രണ്ടുപവൻ സ്വർണവും 25,000 രൂപയും യുവതിയിൽനിന്ന് കൈക്കലാക്കി. പോലീസ് അന്വേഷണം തുടങ്ങിയതുമുതൽ മൊബൈൽ സ്വിച്ച് ഓഫാക്കിയും ഓരോ സ്ഥലങ്ങളിൽ മാറിമാറി സഞ്ചരിച്ചും പ്രതി പോലീസിനെയും ചുറ്റിച്ചു.

ഒടുവിൽ വൈത്തിരി ഇൻസ്പെക്ടർ സി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരൂരിൽവെച്ചാണ് പ്രതിയെ പിടികൂടിയത്. യുവാവിന്റെ പേരുപോലും കൃത്യമായി അറിയാത്ത സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. എസ്.ഐ. രാംകുമാർ, എ.എസ്.ഐ. മുജീബ് റഹ്മാൻ, എസ്.സി.പി.ഒ.മാരായ ഷാലു, പ്രമോദ് എന്നിവരും
അന്വേഷണസംഘത്തിലുണ്ടായിരുന്നു.