കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളി ൽ  ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 2 ന് തുടക്കം കുറിച്ചു.പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ മിൽട്ടൻ മുളങ്ങാശ്ശേരി നിർവഹിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ബെസി കെ. യു ആശംസകൾ നേർന്നു.ഫുട്ബോൾ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ 6 ടീമുകളായി തിരിച്ചു. മൊറോക്കോ എഫ്.സി ,മിറാക്കിൾ എഫ്.സി, തമ്പീസ് എഫ് സി , ലെജൻ്റ്സ്എഫ്.സി, ഈഗിൾ എഫ്സി ,ലയൺസ് എഫ്.സി എന്നിങ്ങനെ ആറ് ടീമുകളായാണ് കുട്ടികൾ മത്സരിക്കുന്നത്.