ബോംബറിഞെന്ന കേസിൽ സി പി ഐ എം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു
താമരശ്ശേരി പഞ്ചായത്തിലെ കയ്യേലിക്കലിൽ ബി.ജെ.പി പ്രവർത്തകനായ അശോകന്റെ വീടിനു നേരെയാണ് 2017 ൽ രാത്രി സ്ഫോടക വസ്തു എറിഞ്ഞ് വീടിന് കേടുപാടു പറ്റിയതായി താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നത് ആയതിനെ തുടർന്ന് പ്രദേശത്തെ സജീവ സിപിഐഎം പ്രവർത്തകരായ ചടക്കുന്നുമ്മൽ സുധീഷ്, സിനീഷ്, അഖിൽ എന്നിവരെ കേസിൽ പോലീസ് പ്രതികളാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കോഴിക്കോട് പ്രിൻസിപ്പൽ സബ് കോടതിയിൽ നടന്ന വിചാരണയിൽ പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായ് നിരീക്ഷിച്ച കോടതി പ്രതികൾ നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ചു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അഡ്വ: സി പി അബ്ദുൽ റഫീഖ്, അഡ്വ: സന്ദീപ് കെടവൂർ എന്നിവർ ഹാജരായി.
<========================>
_*വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.*_
https://chat.whatsapp.com/L6bmrooawpqGgEdf5jnvFN
<========================>
*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*
http://wa.me/919207603318
🔊 *_T News താമരശ്ശേരി_*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍