കോഴിക്കോട്; കെഎസ്ആ‌ർടിസി ബസ് ബൈക്കിൽ ഇടിച്ച് കോഴിക്കോട് നഴ്സിം​ഗ് വിദ്യാ‌ർത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വ​ദേശി അബി നർഷാദാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. 24 വയസ്സായിരുന്നു. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അബി ഷര്‍നാദും സുഹൃത്ത് കൊച്ചി സ്വദേശിയായ അബ്ദുല്‍ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ കോളേജിലേക്ക് തിരികെ പോകവെയായിരുന്നു സംഭവം.