ഐസിഎസ്‍സി, ഐഎസ്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ആണ് ഫലം പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക വെബ്സൈറ്റുകളായ cisce.org, results.cisce.org, അല്ലെങ്കിൽ DigiLocker പ്ലാറ്റ്‌ഫോം വഴി വിദ്യാർഥികൾക്ക് അവരുടെ സ്കോറുകൾ പരിശോധിക്കാം.
ഐസിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയും ഐഎസ്‌സി പരീക്ഷകൾ ഫെബ്രുവരി 13 നും ഏപ്രിൽ 5 നും ഇടയിലാണ് നടന്നത്. അഖിലേന്ത്യാ തലത്തിൽ ഐസിഎസ്ഇയിൽ 99. 09 ശതമാനം വിജയം. ഐഎസ്‌സിയിൽ 99.02 ആണ് വിജയ ശതമാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍