ഈങ്ങാപ്പുഴ ഷിബില വധക്കേസ്: താമരശ്ശേരി പ്രിന്‍സിപ്പല്‍ എസ് ഐ ബിജുവിന് സ്ഥലംമാറ്റം
താമരശ്ശേരി ഈങ്ങാപ്പുഴ ഷിബില വധക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ ആയിരുന്ന ബിജുവിനെ സ്ഥലം മാറ്റി. നാദാപുരം വളയത്തേക്കാണ് സ്ഥലം മാറ്റിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിരുന്ന നൗഷാദിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞമാസം 18ന് ആയിരുന്നു ലഹരി മരുന്നിന് അടിമയായ യാസിര്‍ ഭാര്യ ഷിബിലയെ കക്കാടുള്ള വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയെയും യാസിര്‍ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബില, ഭര്‍ത്താവിനെതിരെ നല്കിയ പരാതി പൊലീസ് ഗൗരവമായി കണ്ടില്ല എന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.
എന്നാല്‍, പ്രിന്‍സിപ്പല്‍ എസ് ഐ ബിജു താമരശ്ശേരിയില്‍ നിന്നും സ്ഥലംമാറ്റം ആവശ്യപ്പെട്ട് മുമ്പ് അപേക്ഷ നല്‍കിയിരുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പാണ് ബിജു പ്രിന്‍സിപ്പല്‍ എസ് ഐയായി താമരശ്ശേരിയില്‍ ചുമതല ഏറ്റത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍