ലോൺ ആപ്പുകളിലൂടെ തട്ടിപ്പുകാർ പണത്തിനൊപ്പം സ്വകാര്യ വിവരങ്ങളും കൈക്കലാക്കാം; മുന്നറിയിപ്പുമായി കേരള ...
തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകാർ പണത്തിനൊപ്പം സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കാമെന്ന് മുന്നറിയിപ്പു നൽകി കേരള പൊലീസ്. എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന പേരിൽ വിവിധ ലോൺ ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പിനിരയാകാറുമുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലുള്ള വിവരങ്ങൾ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കും. ഗ്യാലറി പങ്കുവെയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദ ചോദിച്ചേക്കാം. ഇതൊന്നും ഒരിക്കലും അനുവദിക്കേണ്ടതില്ലെന്നും ഇതുപയോഗിച്ച് ഫോണിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ശേഖരിച്ചേക്കാമെന്നും കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വായ്പ നൽകിയ പണം തിരിച്ചു വാങ്ങാനായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ തട്ടിപ്പുകാർ ഉപയോഗിച്ചേക്കാം. സ്വകാര്യത പണയം വെച്ചാണ് ആളുകൾ ഇത്തരം ലോണുകളെടുക്കുന്നതെന്നും ഇവയൊന്നും ഒരിക്കലും ആശ്രയിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പൊലീസിനെ വിവരം അറിയിക്കണമെന്നും കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍