കോട്ടയ്ക്കലിൽ നിയന്ത്രണംവിട്ട ലോറി ഏഴുവാഹനങ്ങളിലിടിച്ച് പാടത്തേക്ക് കൂപ്പുകുത്തി; 10 പേർക്ക് പരിക്ക്.
മലപ്പുറം: കോട്ടയ്ക്കല്‍ പുത്തൂരില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് കാറുകളും ബൈക്കുകളും അടക്കം ഏഴ് വാഹനങ്ങളിലിടിച്ചശേഷം പാടത്തേക്ക് കൂപ്പുകുത്തി. സ്ഥിരം അപകടമേഖലയായ പുത്തൂര്‍ വളവിലാണ് സംഭവം.
അപകടത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ വിവിധ വാഹനങ്ങളിലെ യാത്രക്കാരായ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പൊന്മുണ്ടം സ്വദേശികളായ ഖദീജ(42) മിസ്രിയ(23) ഫസലുല്‍ റഹ്‌മാന്‍(27) ഹാസിന്‍ സയാന്‍(11 മാസം) മഞ്ചേരി തൃപ്പനച്ചി സ്വദേശികളായ ഉണ്ണികൃഷ്ണന്‍(56) ദിലീപ്(40) പ്രജിലേഷ്(45) കരിങ്കപ്പാറ സ്വദേശി അബ്ദുള്‍സലാം(52) പുത്തൂര്‍ സ്വദേശികളായ ബഷീര്‍, റാഷിദ(43) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ പ്രജിലേഷിനാണ് ഗുരുതരമായ പരിക്കേറ്റിട്ടുള്ളത്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍