കെ എൻ എം പൂനൂർ മണ്ഡലം മൂജാഹിദ് സമ്മേളനം മെയ് 12 ന് വള്ളിയോത്ത്

പൂനൂർ : " നവോഥാനം പ്രവാചക മാതൃക " എന്ന പ്രമേയവുമായി കെ.എൻ.എം. പൂനൂർ മണ്ഡലം മുജാഹിദ് സമ്മേളനം വിവിധ പരിപാടികളോടെ മെയ് 12 ന് തിങ്കളാഴ്ച വള്ളിയോത്ത് എ എം എൽ പി സ്കൂളിൽ നടക്കും. ഉദ്ഘാടന സമ്മേളനം , വൈജ്ഞാനിക സമ്മേളനം , ബാല സമ്മേളനം ,കുടുംബ സംഗമം, പഠന ക്ലാസുകൾ, സമാപന സമ്മേളനം തുടങ്ങിയ പരിപാടികളാണ് സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്നത്. കെ എൻ എം സംസ്ഥാന സെക്രട്ടറി എം ടി അബ്ദുസ്സമദ് സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്യും.പൂനൂർ മണ്ഡലം കെ എൻ എം പ്രസിഡണ്ട് എം സി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി എ വി മുഹമ്മദ് മാസ്റ്റർ സ്വാഗതം പറയും. കെ.എൻ എം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി എൻ കെ എം സകരിയ്യ , വള്ളിയോത്ത് 15-ാം വാർഡ് മെമ്പർ ഒ എം ശശീന്ദ്രൻ, ഐ എസ് എം നോർത്ത് ജില്ലാ സെക്രട്ടറി ഷമീർ വാകയാട്, കെ എൻ എം താമരശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ്, എം എസ് എം നോർത്ത് ജില്ലാ സെക്രട്ടറി മിസ്ഹബ് സാനി , എം ജി എം പൂനൂർ മണ്ഡലം സെക്രട്ടറി റംല ടീച്ചർ എന്നിവർ പ്രസംഗിക്കും. കെ. അബ്ദുന്നാസർ, ഡോ: യു കെ മുഹമ്മദ്, കെ ടി അബ്ദുറഹിമാൻ മാസ്റ്റർ, ബഷീർ അഹമ്മദ് തലയാട്, വി.കെ. മുഹമ്മദ് മാസ്റ്റർ, കെ. അബ്ദുൽ അലി മാസ്റ്റർ, കെ. മുഹമ്മദ് ഉമരി , എൻ കെ . ഇസ്മാഈൽ എഞ്ചിനീയർ, എ പി അഷ്റഫ് കാന്തപുരം എന്നിവർ പ്രസീഡിയം അലങ്കരിക്കും. കെ. സ്വലൈമാൻ മാസ്റ്റർ നന്ദി പറയും. സമേളനത്തോടനുബന്ധിച്ച് നടക്കുന്ന കുടുംബ സംഗമത്തിൽ " സലഫുകളുടെ മാതൃക സുരക്ഷിത പാത "എന്ന വിഷയത്തിൽ ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷുക്കൂർ സ്വലാഹി ആലപ്പുഴയും , പഠന ക്ലാസുകളിൽ " തൗഹീദ് മാനുഷ്യകത്തിൻ്റെ രക്ഷാകവചം" എന്ന വിഷയം നൗഷാദ് ഉപ്പടയും, " ഇസ്ലാം പ്രത്യാശയുടെയും പ്രതീക്ഷയുടെയും മതം" എന്ന വിഷയം അംജത് അൻസാരിയും അവതരിപ്പിക്കും.
. വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന "കളിമുറ്റം "പരിപാടിക്ക് അബ്ദുൽ ജബ്ബാർ സുല്ലമി നേതൃത്വം നൽകും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി എം സി അബ്ദുറഹിമാൻ മാസ്റ്റർ ചെയർമാനും എ വി മുഹമ്മദ് മാസ്റ്റർ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍